
കണ്ണൂര്‍: ആലക്കോട് രയരോം പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുളിയലംകുണ്ട് സ്വദേശി ശ്യാമാണ് മരിച്ചത്. പുഴയരികിലെ മരത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാനുള്ള ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയോ, മരണശേഷമോ കയറുപൊട്ടി പുഴയില്‍ വീണതാണെന്നാണ് നിഗമനം.
വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയില്‍ തലേന്ന് രാത്രി പ്രദേശത്തെ വിവാഹവീട്ടില്‍ ബഹളമുണ്ടാക്കിയ ഇയാലെ പിന്നീട് കാണാനില്ലായിരുന്നു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ഇയാളെന്ന് പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam