സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം പൊറുക്കാന്‍ കഴിയില്ല: ഇവാങ്ക ട്രംപ്

Published : Nov 04, 2017, 10:13 AM ISTUpdated : Oct 05, 2018, 01:41 AM IST
സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം പൊറുക്കാന്‍ കഴിയില്ല: ഇവാങ്ക ട്രംപ്

Synopsis

ടോക്കിയോ: സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം പൊറുക്കാന്‍ കഴിയില്ലെന്ന് ഇവാങ്ക ട്രംപ്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കണമെന്നും ഇവാങ്ക പറഞ്ഞു. ടോക്കിയോയില്‍ നടന്ന 'വേള്‍ഡ് അസംബ്ലി ഫോര്‍ വിമന്‍' എന്ന പരിപാടിയില്‍  സംസാരിക്കുകയായിരുന്നു ഇവാങ്ക. പല പ്രമുഖ പുരുഷന്‍മാര്‍ക്ക് എതിരെയും സ്ത്രീകള്‍ ലൈംഗികാതിക്രം ആരോപിക്കുന്നത് അന്താരാഷ്ട്ര വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവാങ്കയുടെ പ്രസംഗം. 

സ്ത്രീകള്‍ക്ക് തുല്ല്യ ബഹുമാനം കൊടുക്കാന്‍ നമ്മുടെ ജോലിസ്ഥലങ്ങള്‍ മടിക്കുന്നതായും ജോലിസ്ഥലങ്ങളുടെ സംസ്ക്കാരം സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നതില്‍ പരാജയമാണെന്നും ഇവാങ്ക ആരോപിച്ചു. ശക്തമായ പ്രസംഗം നടത്തിയെങ്കിലും കാണികള്‍ വളരെ കുറവായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചത് കൊണ്ടാണ് വലിയ ആള്‍ക്കൂട്ടം ഉണ്ടാകാതിരുന്നത് എന്ന് വൈറ്റ് ഹൗസ്‌ വക്തവ് വ്യക്തമാക്കി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിലെ 30 മുതിർന്ന കോൺഗ്രസ് എംഎൽഎമാർ ദില്ലിയിൽ, ഹൈക്കമാൻഡിനെ കാണും; ആവശ്യം മന്ത്രിസഭാ അഴിച്ചുപണിയിലൂടെ മന്ത്രിസ്ഥാനം
'മനപ്പൂർവം വൈകിപ്പിക്കുന്നില്ല'; പോളിംഗ് കണക്ക് വൈകുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ