തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി

Published : Feb 01, 2017, 02:33 AM ISTUpdated : Oct 05, 2018, 01:50 AM IST
തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി

Synopsis

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കഴിഞ്ഞദിവസം ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താലിന് അഹ്വാനം ചെയ്തിരിക്കുന്നത്.

കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. അക്രമപ്രവര്‍ത്തനങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കണമെന്ന് ഡിജിപി ലോക്നാഥ് ബഹ്ര ആവശ്യപ്പെട്ടു. വാഹനങ്ങളെ തടയില്ലെന്ന് ബി ജെ പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കൊന്നും  മാറ്റമില്ല. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 10 മണിക്ക് സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. പേരൂര്‍ക്കടയില്‍ ലോ അക്കാദമിയിലേക്കും മാര്‍ച്ച് നടക്കുന്നുണ്ട്. എസ് എഫ് ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പഠിപ്പു മുടക്കും ഇന്നു നടക്കുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്