നിയമസഭ തെരഞ്ഞെടുപ്പിൽ കോവളത്ത് ഭഗത് റൂഫസ് ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഐ എസ് ജെ ഡി ക്കാണ് കോവളം സീറ്റ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് മറ്റന്നാൾ ഐ എസ് ജെ ഡി യിൽ ചേരും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരുന്നു ഭഗത്.

തിരുവനന്തപുരം: കോവളത്ത് ഭഗത് റൂഫസ് ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഐ എസ് ജെ ഡി ക്കാണ് കോവളം സീറ്റ്. ആർജെഡി സംസ്ഥാന സെക്രട്ടറിയായ ഭഗത് മറ്റന്നാൾ ഐ എസ് ജെ ഡി യിൽ ചേരും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരുന്നു ഭഗത്. അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ല. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സി പി എം തീരുമാനമെന്നാണ് വിവരങ്ങൾ. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എംഎം മണിയ്ക്കും സീറ്റില്ല. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരെക്കൂടാതെ, എ വിജയരാഘവൻ, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാകും.