പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Published : Oct 06, 2018, 03:11 PM IST
പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Synopsis

പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റത്. പൊലീസ് ബാരിക്കേഡ് ഭേദിച്ച് പ്രവർത്തകർ വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിച്ചു. വിധിയിൽ പുനപരിശോധന ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എരുമേലിയിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ ഇരട്ടി സീറ്റ്, പക്ഷേ പഞ്ചായത്ത് പ്രസിഡന്‍റായത് സിപിഎമ്മിലെ അമ്പിളി സജീവൻ
'ഭാഷയല്ല, മനസ്സാണ് പ്രധാനം'; എഎ റഹീമിന് പിന്തുണയുമായി യുവമോർച്ച നേതാവ്, പരിഹാസങ്ങൾക്ക് പക്വതയോടെ റഹീമിന്റെ മറുപടി