തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ ഭാഗികം

By Web TeamFirst Published Oct 18, 2018, 1:54 PM IST
Highlights

കടകമ്പോളങ്ങള്‍ പൂർണമായും അടഞ്ഞുകിടക്കുകയാണ്. പത്തനംതിട്ടയിൽ ഇലന്തൂരും അഴിയൂരും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും ഹർത്താൽ സമാധാനപരമായിരുന്നു. നെയ്യാറ്റിൻകരയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് നേരിയ ബഹളത്തിനിടയാക്കി. നഗരത്തിൽ സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും മാ ത്രമാണ് നിരത്തിലിറങ്ങിയത്.
 
പത്തനംതിട്ട:ശബരിമലയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തെക്കൻ കേരളത്തിൽ ഭാഗികം. പത്തനംതിട്ട അഴൂരിൽ സ്വകാര്യവാഹനങ്ങൾ തടഞ്ഞ ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകാനുള്ള അയ്യപ്പഭക്തർക്കായി രാവിലെ രണ്ട് കോൺവോ സർവ്വീസ് നടത്തിയ ശേഷം പിന്നീട് നിർത്തിവച്ചു. ഉച്ചയ്ക്ക് ആളുകൾ ബഹളം വച്ചതിനെ തുടർന്ന് പമ്പയിലേക്കും ചെങ്ങന്നൂരിലേക്കും കെഎസ്ആർടിസി സർവ്വീസ് തുടങ്ങി. 

കടകമ്പോളങ്ങള്‍ പൂർണമായും അടഞ്ഞുകിടക്കുകയാണ്. പത്തനംതിട്ടയിൽ ഇലന്തൂരും അഴിയൂരും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തും ഹർത്താൽ സമാധാനപരമായിരുന്നു. നെയ്യാറ്റിൻകരയിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ചത് നേരിയ ബഹളത്തിനിടയാക്കി. നഗരത്തിൽ സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും മാ ത്രമാണ് നിരത്തിലിറങ്ങിയത്.

തമ്പാനൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ആർസിസിയിലേക്കും മാത്രമാണ് പൊലീസ് വാഹനം സൗകര്യം ഏർപ്പെടുത്തിയത്. ഹർത്താൽ അറിയാതെ നഗരത്തിൽ എത്തിയവരെല്ലാം വലഞ്ഞു. പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

click me!