ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു

Published : Oct 17, 2017, 10:43 AM ISTUpdated : Oct 04, 2018, 08:07 PM IST
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു

Synopsis

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു. ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ഹ​ർ​ഷി​ത ദാ​ഹി​യ​യാ​ണ്(22) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഗീ​ത പ​രി​പാ​ടി​ക്കു ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാല് മണിക്ക് പാനിപറ്റ് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.

മൂന്ന്പേര്‍ക്കൊപ്പം ഹ​ർ​ഷി​ത കാ​റി​ൽ വീ​ട്ടി​ലേ​ക്കു​വ​രി​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​വ​രു​ടെ കാ​റി​നെ മ​റി​ക​ട​ന്ന് വ​ഴി​ത​ട​ഞ്ഞു. പി​ന്നീ​ട് ഡ്രൈ​വ​റേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നേ​യും സ​ഹാ​യി​യാ​യ യു​വ​തി​യേ​യും കാ​റി​ൽ​നി​ന്ന് വ​ലി​ച്ചി​റ​ക്കി​യ ശേ​ഷം ഹ​ർ​ഷി​ത​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ഷി​ത​യു​ടെ ത​ല​യി​ലേ​ക്ക് ആ​റു ത​വ​ണ നി​റ​യൊ​ഴി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ഹ​ർ​ഷി​ത മ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിനിർണായക നീക്കവുമായി ഇറാൻ, ലോകത്തെയാകെ ബാധിക്കും; 'ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല'
'ഈ റോഡ് മുസ്ലീങ്ങൾക്കുള്ളതല്ല'; ദേശീയപാതയിൽ വിദ്വേഷ ചുവരെഴുത്ത്, പരാതിക്ക് പിന്നാലെ കേസെടുത്ത് പൊലീസ്