പത്ത് ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published : Nov 23, 2017, 11:00 PM ISTUpdated : Oct 04, 2018, 11:59 PM IST
പത്ത് ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

തൃശൂര്‍: തൃശൂരില്‍ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. വാട്‌സ്ആപ്പ് ഗ്രൂപ്പു വഴി വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെയാണ് എക്‌സൈസ് പിടികൂടിയത്.എക്‌സൈസ്  കമ്മീഷണര്‍ ഋഷിരാജ് സിങിന് കിട്ടിയ രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് വില്‍പന സംഘത്തിലെ മുഖ്യ കണ്ണികള്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം 10 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ തൃശൂരില്‍ എക്‌സൈസ് പിടികൂടിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് 10 ലക്ഷം രൂപ വിലയുള്ള  അരക്കിലോയിലേറെ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ ജാബിര്‍, നൗഷാദ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പ്രതികളുപയോഗിച്ച ബുള്ളറ്റും എക്‌സൈസ് പിടിച്ചെടുത്തു.

ഹാഷ്ടാഗ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ വില്‍പന. .2000 രൂപ വരുന്ന ഒരു ഗ്രാമിന്റെ പാക്കറ്റുകളാക്കിയാണ്  ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുള്ളവര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും കൂടുതലാളുകള്‍ സംഘത്തിലുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും    എക്‌സൈസ് അറിയിച്ചു.



 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി