ഹവായിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു, ലാവ ഒലിച്ചിറങ്ങി വീടുകളും വാഹനങ്ങളും വിഴുങ്ങി- വീഡിയോ

By Web DeskFirst Published May 8, 2018, 3:00 PM IST
Highlights
  • ഹവായിയില്‍ അഗ്നിപര്‍വതം  പൊട്ടിത്തെറിച്ചു, ലാവ ഒലിച്ചിറങ്ങി വീടുകളും വാഹനങ്ങളും വിഴുങ്ങി- വീഡിയോ

പഹോവ: കഴിഞ്ഞ ദിവസമാണ് ഹവായി ദ്വീപില്‍ നാല് പതിറ്റാണ്ടിനിടയുള്ള ഏറ്റവും വലിയ ഭൂകമ്പമുണ്ടായ്ത്. ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിിയില്ലെങ്കിലും അതിലും ഭീകരമായ വിപത്താണ് സൃഷ്ടിച്ചിരിക്കുന്നത്. സജീവ അഗ്നിപര്‍വതത്തില്‍ വിള്ളലുകളുണ്ടായതോടെ നൂറ് മീറ്ററോളം ദൂരത്തില്‍ ലാവ വിഴുങ്ങിയിരിക്കുകയാണിപ്പോള്‍. ഭൂകമ്പത്തെ കുറിച്ചോ ലാവ ഒഴുക്ക് തടയുന്നതിനെ കുറിച്ചോ വിവരം നല്‍കാനാകാതെ വിഷമിക്കുകയാണ് ജിയോളജിക്കല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേ വിഭാഗം.  കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഹാവായിലെ കിലോയ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. വിഷവാതകമടക്കമുള്ള പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പ്രദേശം. ലാവ റോഡിലേക്കും വീടിന് മുകളിലേക്കും ഒലിച്ചിറങ്ങുന്നതിന്‍റെ ഭീകര ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
 

click me!