വർധിച്ചുവരുന്ന കേസുകളുടെ കെട്ടിക്കിടക്കൽ പരിഹരിക്കുന്നതിന് നിയമകാര്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ.

ദില്ലി: രാജ്യത്തുടനീളം വർധിച്ചുവരുന്ന കേസുകളുടെ കെട്ടിക്കിടക്കൽ പരിഹരിക്കുന്നതിന് നിയമകാര്യ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമ-നീതിന്യായ മന്ത്രി അർജുൻ റാം മേഘ്‌വാൾ. ദില്ലിയിൽ നടന്ന ഗവൺമെന്റ് വ്യവഹാരങ്ങളുടെ കാര്യക്ഷമവും ഫലപ്രദവുമായ മാനേജ്‌മെന്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, വിവിധ ട്രൈബ്യൂണലുകൾ എന്നിവയുൾപ്പെടെ ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പതിവ് അവലോകന സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ വ്യവഹാരങ്ങളും കെട്ടിക്കിടക്കുന്ന കേസുകളും ക്രമേണ കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മേഘ്‌വാൾ പറഞ്ഞു. സർക്കാർ വ്യവഹാരങ്ങളുടെ പതിവ് അവലോകനം, മെച്ചപ്പെട്ട ഏകോപനം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയിലൂടെ കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യും.