കണ്ണൂരിൽ 20 ലക്ഷം രൂപയുടെ ഹവാല പിടിച്ചു

Published : Jun 02, 2017, 07:48 PM ISTUpdated : Oct 05, 2018, 01:26 AM IST
കണ്ണൂരിൽ 20 ലക്ഷം രൂപയുടെ ഹവാല പിടിച്ചു

Synopsis

കണ്ണൂരിൽ 20 ലക്ഷം രൂപയുടെ ഹവാല പണവുമായി ഒരാൾ പിടിയിൽ.  മോറാഴ സ്വദേശി ഷാനവാസ് ആണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.  ഇയാളുടെ വീട്ടിൽ നിന്നാണ് രേഖകലില്ലാത്ത പുതിയ 2000, 500 രൂപകളുടെ കറൻസി കെട്ടുകൾ പിടിച്ചെടുത്തത്.

ഹാവല പണമിടപാട് വ്യാപകമാകുന്നുവെന്ന കണ്ടെത്തലിനെത്തെത്തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പിന്നാലെ രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഷാനവാസ് പിടിയിലായത്.  രാത്രി 11.30 ഓടെയാണ്  കല്യാശേരിയിലെത്തി  തളിപ്പറമ്പ് പൊലീസ് ഇയാളെ പിടികൂടിയതും ചോദ്യചെയ്യലിനൊടുവിൽ വീട്ടിലെത്തി പണം പിടികൂടുകയും ചെയ്തത്.  പുതിയ കറൻസികളായിരുന്നു ഇവയെല്ലാം.

ഗൾഫ് കേന്ദ്രീകരിച്ചുള്ള ഹവാല പണമിടപാടിൽ കേരളത്തിലേക്ക് പണമെത്തിക്കുന്നവരിൽ പ്രധാന കണ്ണിയാണ് ഷാനവാസെന്നാമ് പൊലീസ് പറയുന്നത്. 2 വർഷമായി ഇയാൾ ഈ മേഖലയിലുണ്ട്.   കണ്ണൂർ, മലപ്പുറം കേന്ദ്രീകരിച്ചാണ് ബിസിനസ് പ്രധാനമായും.  ശക്തമായ പരിശോധന തുടരാനുള്ള തീരുമാനത്തിലാണ് പൊലീസ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു, 500 പേർക്കെതിരെ കേസ്
മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച, പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ