Latest Videos

വെടിക്കെട്ട് നിരോധനം: ഹൈക്കോടതി ഇടപെടുന്നു

By anuraj aFirst Published Apr 11, 2016, 2:31 PM IST
Highlights

ജസ്റ്റീസ് ചിദംബരേഷിന്റെ മൂന്നു പേജുളള കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്- പരവൂരിലേത്  ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ അപകടത്തില്‍പ്പെട്ട നൂറുകണക്കിനാളുകളാണ് ഇന്നും മരിച്ച് ജീവിക്കുന്നത്. ജീവനാണ് പ്രധാനം. അത് പണം കൊണ്ട് പകരം വയ്ക്കാനാകില്ല. ജീവിക്കാനുളള ഭരണഘടനയിലെ അവകാശമാണ് പരിഗണിക്കേണ്ടത്. ആചാരങ്ങളുടെ ഭാഗമായിട്ട് കൂടി ജെല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചു. അങ്ങനെയെങ്കില്‍ വെടിക്കെട്ട് എന്തുകൊണ്ട് നിരോധിച്ചുകൂട. ഇഷ്ടമുളള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ടിക്കാനുമുളള അവകാശം ഏതൊരു പൗരനുമുണ്ട്. അതുപക്ഷേ വെടികെട്ട് നടത്താനുളള അവകാശമായി വ്യാഖ്യാനിക്കരുത്. ആരാധനാലയങ്ങളിലെ വിവേകമില്ലാത്ത ഇത്തരം ആഘോഷങ്ങള്‍ കണ്ട് തനിക്ക് കണ്ണടിച്ചിരിക്കാനാകില്ല. അതീവ അപകടകാരികളായ ഗുണ്ട്, അമിട്ട്, കതിന പോലുളളവ നിരോധിക്കണം. ശബ്‌ദശല്യവും സ്‌ഫോടകശേഷിയും കുറഞ്ഞ ചൈനീസ് പടക്കങ്ങള്‍ പോലുളളവ ഇനി മതി. ഇക്കാര്യത്തില്‍ നിയമസംവിധാനം ഉടന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റീസ് ചിദംബരേഷിന്റെ കത്ത്. ഇത് പൊതുതാല്‍പര്യഹര്‍ജിയായിക്കണ്ട് നാളെ ഉച്ചയ്ക്ക് 1.45ന് പരിഗണിക്കാനാണ് തീരുമാനം. ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റീസ് അനുശിവരാമന്‍ എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ചാകും വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുക.

click me!