കാട്ടാക്കട മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം 'അന്തിപ്പച്ച' ആരംഭിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ വിപണന കേന്ദ്രം ഒരുക്കിയത്

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം 'അന്തിപ്പച്ച' ആരംഭിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ വിപണന കേന്ദ്രം ഒരുക്കിയത്. നേമം ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തില്‍ മൂന്ന് ജീവനക്കാരുണ്ടാകും. വിഴിഞ്ഞം, പൂവാര്‍, പൂന്തുറ, പെരുമാതുറ, മുതലപൊഴി എന്നിവിടങ്ങളില്‍ നിന്നും വിവിധ ഫിഷ് ലാന്‍ഡിംഗ് സെന്‍ററുകളില്‍ നിന്നും മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ വഴിയും സംഭരിക്കുന്ന മത്സ്യമാണ് വിപണനം ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂടാതെ മീന്‍ അച്ചാറുകള്‍, മത്സ്യ കറിക്കൂട്ടുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളും ഇവിടെ ലഭിക്കും. ശുദ്ധവും വിഷരഹിതവുമായ മത്സ്യം ന്യായമായ വിലയില്‍ വീടുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് രൂപംകൊടുത്തതെന്നും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുമെന്നും എംഎല്‍എ ഐ.ബി സതീഷ് അറിയിച്ചു.

YouTube video player