ശ്രീജിത്ത് വിജയന്‍ കേസ്: വാര്‍ത്താവിലക്കിന് സ്റ്റേ

By Web DeskFirst Published Feb 6, 2018, 3:33 PM IST
Highlights

കൊച്ചി: ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്കിന് സ്റ്റേ. ഹൈക്കോടതിയാണ് വിലക്ക് സ്റ്റേ ചെയ്തത്. നടപടി ഭരണഘടനാവിരുദ്ധമെന്നാണ് കോടതിയുടെ പരാമര്‍ശം. ശ്രീജിത്തിനും രാഹുല്‍കൃഷ്ണയ്ക്കും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. 

സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതാണ് വിലക്കിയിരുന്നത്. ഇതിനെതിരെ രാഹുല്‍ കൃഷ്ണ ഹൈകോടതിയെ സമീപിച്ചിരുന്നു. കരുനാഗപ്പളളി കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, അത്തരമുളള വിലക്കുകള്‍ നിലനില്‍ക്കുന്നില്ല എന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ഭരണഘടന ലംഘനമാണ് എന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

ശ്രീജിത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട കേസിനെക്കുറിച്ചു യുഎഇ പൗരന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി വാർത്താസമ്മേളനം നടത്താനിരിക്കെയാണു വിലക്കുവന്നത്.  ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെ കുറിച്ചോ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍കളോ റിപ്പോര്‍ട്ട് ചെയ്യരുതെന്നായിരുന്നു കരുനാഗപ്പളളി സബ്കോടതിയുടെ ഉത്തരവ്.  ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 

 


 

 

click me!