സിജെ പൈലിയുടെ ശവസംസ്കാരത്തിന് ഹൈക്കോടതി അനുമതി

Web Desk |  
Published : Apr 09, 2018, 03:57 PM ISTUpdated : Jun 08, 2018, 05:51 PM IST
സിജെ പൈലിയുടെ ശവസംസ്കാരത്തിന് ഹൈക്കോടതി അനുമതി

Synopsis

സിജെ പൈലിയുടെ ശവസംസ്കാരത്തിന് ഹൈക്കോടതി അനുമതി

കൊച്ചി: പിറവം വെട്ടിത്തറ പള്ളി തർക്കത്തെ തുടര്‍ന്ന് വിശ്വാസിയുടെ ശവസംസ്കാരത്തെ എതിര്‍ത്ത നടപടിയ്ക്കെതിരെ കോടതി. ഓർത്തഡോക്സ് സഭാ വിശ്വാസി സിജെ പൈലിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെയാണ് യാക്കോബായ വിഭാഗം തടഞ്ഞത്. എന്നാല്‍ സിജെ പൈലിയുടെ ശവസംസ്കാരത്തിന് ഹൈക്കോടതിയുടെ അനുമതി നല്‍കുകയായിരുന്നു. 

ഓർത്തഡോക്സ് വൈദികർക്ക് പള്ളിക്ക് അകത്തു കയറി പ്രാർത്ഥന നടത്താമെന്നും മൂവാറ്റുപുഴ ഡിവൈഎസ്പി ഇതിന് സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു. നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ അഞ്ച് മണിവരെയാണ് സംസ്കാര ചടങ്ങുകൾക്ക് അനുമതി നല്‍കിയിരിക്കുന്നത്. മേൽനോട്ടത്തിന് അഭിഭാഷക കമ്മീഷനെയും ഹൈക്കോടതി നിയോഗിച്ചു. നേരത്തേ ഓർത്തഡോക്സ് സഭാ വൈദികർ പള്ളിക്ക് അകത്ത് കയറുന്നത് യാക്കോബായ വിഭാഗം തടഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 ജില്ലകളിൽ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വോട്ടിംഗ് കണക്കുകളിൽ രഹസ്യം വേണ്ട!, തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്, മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്ന് ആവശ്യം