മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത്. ഇതര സമുദായവുമായി കേസുകൾ ഉണ്ടെന്നും മുനമ്പം ഇതിന് ഉദാഹരണം മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു.

ഇടുക്കി: വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിലാണെന്നും മുസ്ലിം ലീഗും ഇക്കാര്യത്തിൽ കള്ളം പറയുന്നുവെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി ആയിരിക്കെ പിണറായി വിജയൻ തന്നെ മുസ്ലിം വിഭാഗത്തിൽപ്പെടാത്ത 2 അംഗങ്ങളെ നിയമിക്കാൻ ആയി ഗസറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇക്കാര്യം പിന്തുണക്കാം എന്നാണ് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം കോടതിയെ അറിയിച്ചത്. രാജ്യത്ത് ഒരു നിയമം ഉണ്ടെങ്കിൽ അത് ലീഗിനും ബാധകമാണ്. മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത്. ഇതര സമുദായവുമായി കേസുകൾ ഉണ്ടെന്നും മുനമ്പം ഇതിന് ഉദാഹരണം മാത്രമാണെന്നും ഷോൺ ജോർജ് പറഞ്ഞു. മഹല്ല് കമ്മറ്റി പോലെ അല്ല സർക്കാർ ബോഡി ആയ വഖഫ്. മുമ്പത്തെ ഭൂമി നിയമവിരുദ്ധമായാണ് ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് വർഗീയത വളർത്താൻ ലീഗ് ശ്രമിക്കരുതെന്നും ഷോൺ ജോർജ് പറഞ്ഞു.