ധനുഷ് മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ വൃദ്ധദമ്പതികള്‍ സമർപ്പിച്ച ഹർജി തള്ളി

Web Desk |  
Published : Mar 23, 2018, 03:34 PM ISTUpdated : Jun 08, 2018, 05:49 PM IST
ധനുഷ് മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ വൃദ്ധദമ്പതികള്‍ സമർപ്പിച്ച ഹർജി തള്ളി

Synopsis

ധനുഷ് മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ വൃദ്ധദമ്പതികള്‍ സമർപ്പിച്ച ഹർജി തള്ളി ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ചായിരുന്നു ദമ്പതികളുടെ രണ്ടാമത്തെ ഹർജി

ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂർ സ്വദേശികളായ വൃദ്ധദമ്പതികള്‍ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. മേലൂർ സ്വദേശികളായ കതിരേശൻ മീനാക്ഷി ദമ്പതികള്‍ ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന  അവകാശപ്പെട്ട് രംഗത്ത് വരികയും  കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇവരുടെ ഹർജി കഴിഞ്ഞ വർഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ചായിരുന്നു ദമ്പതികളുടെ രണ്ടാമത്തെ ഹർജി.

സിനിമയില്‍ അഭിനയിക്കാൻ വേണ്ടി നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട ദമ്പതികള്‍ പ്രതിമാസചെലവിനായി 65,000 രൂപ ധനുഷ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമാ സംവിധായകൻ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്