മെഡിക്കല്‍ പ്രവേശനം: മാനേജ്മെന്റുകളുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

Web Desk |  
Published : Aug 25, 2016, 12:57 AM ISTUpdated : Oct 04, 2018, 11:39 PM IST
മെഡിക്കല്‍ പ്രവേശനം: മാനേജ്മെന്റുകളുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

Synopsis

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ  ചെയ്യണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമാണ് നാലു കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലുളളത്. സമാന ആവശ്യം ഉന്നയിച്ച് കൂടുതല്‍ കോളജുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി  സ്വകാര്യമാനേജ്‌മെന്റുകളുടെ അവകാശത്തിന്‍മേലുളള കടന്നുകയറ്റവും മുന്‍ ധാരണകളുടെ ലംഘനവുമാണെന്നാണ് പ്രധാന വാദം. ഹര്‍ജികളെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൗരന്മാർക്ക് 3 രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ, നിലവിൽ ഈ രാജ്യങ്ങളിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദ്ദേശം
'മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു, വണ്ടി തടഞ്ഞ് ബിജെപി'; അ‍ർധരാത്രി വാർത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാളിൽ നാടകീയ രംഗങ്ങൾ