മുരുകന്റെ മരണം; ആരോഗ്യവകുപ്പ് സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published : Aug 17, 2017, 07:13 AM ISTUpdated : Oct 05, 2018, 02:05 AM IST
മുരുകന്റെ മരണം; ആരോഗ്യവകുപ്പ് സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Synopsis

തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായതിനെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആരോഗ്യവകുപ്പ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘമോ ആരോഗ്യവകുപ്പ് അധികൃതരോ തയാറായിട്ടില്ല. വിശദമായി പഠിച്ചശേഷം റിപ്പോര്‍ട്ടിനെ കുറിച്ച് അറിയിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് സംഘം ഇന്ന് ആഭ്യന്തര  സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും
'ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല'; എൻകെ പ്രമേചന്ദ്രൻ എംപി