വ്യാജ ചികിത്സ: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മോഹനനെതിരെ നടപടി

By Web DeskFirst Published May 25, 2018, 6:39 PM IST
Highlights
  • മോഹനനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി.യ്ക്ക് പരാതി
  • മോഹനന്‍  വ്യാജ ചികിത്സ നടത്തുന്നതായി പരാതി 

തിരുവനന്തപുരം: പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന  ചേര്‍ത്തല സ്വദേശി മോഹനനെതിരെ  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുള്ള ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോഹനനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.

പാരിപ്പള്ളിയില്‍ ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ ചേര്‍ത്തല സ്വദേശി മോഹനന്‍  വ്യാജ ചികിത്സ നടത്തുന്നതായി പരാതി കിട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അന്വേഷണം നടത്തി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കൗണ്‍സിലിന്റെ അച്ചടക്കസമിതി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തി. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്‌ട്രേഷനും ഇദ്ദേഹം നടത്തിയിട്ടില്ലായിരുന്നു. തുടര്‍ന്നാണ് വ്യാജ ചികിത്സ നടത്തുന്നുവെന്ന കുറ്റത്തിന് മേഹനനെതിരെരെ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.

click me!