ഐഎംഎയുടെ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

Published : Jan 03, 2018, 10:30 AM ISTUpdated : Oct 05, 2018, 03:58 AM IST
ഐഎംഎയുടെ ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി

Synopsis

തിരുവനന്തപുരം: ഡോക്ടർമാരുടെ സമരത്തിനിടെ ജനറൽ ആശുപത്രിയിൽ രോഗിക്കു ചികിത്സ നിഷേധിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വനം മന്ത്രികൂടി പങ്കെടുത്ത യോഗം പ്ലാന്റിന് അനുമതി നൽകിയതാണെന്നും മന്ത്രി പറ‍ഞ്ഞു.

കണ്ണട വിവാദത്തില്‍ തെറ്റായി  ഒന്നും  ചെയ്തിട്ടില്ല എന്ന് മന്ത്രി ആവർത്തിച്ചു.അവകാശപ്പെട്ട റീഇമ്പേഴ്‌സ്‌മെന്റ് മാത്രം ആണ് കൈപ്പറ്റിയത്, അത് വേണ്ട  എന്നു  വെക്കാൻ  മാത്രം  സാമ്പത്തിക സ്ഥിതി തനിക്ക് ഇല്ലെന്നും മന്ത്രി വിശദമാക്കി.

അതേസമയം ഐഎംഎ ആശുപത്രി മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ പോകുന്ന തിരുവനന്തപുരം പാലോടുള്ള ഭൂമി ജില്ലാ കളക്ടർ ഇന്ന് സന്ദർശിക്കും. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കളക്ടറുടെ തെളിവെടുപ്പ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്