ശബരിമലയെ വിവാദ ഭൂമിയാക്കാന്‍ താല്‍പര്യമില്ല:രമേശ് ചെന്നിത്തല

By Web DeskFirst Published Jan 3, 2018, 10:18 AM IST
Highlights

തിരുവനന്തപുരം: ശബരിമലയുടെ സമഗ്ര വികസനത്തിന് കേന്ദ്രം 500 കോടി അനുവദിക്കണമെന്നും കൂടുതൽ വനഭൂമി വിട്ട് കിട്ടണമെന്നും ആവശ്യം.ഇക്കാര്യം ആവശ്യപ്പെട്ട് യു ഡി എഫ് കേന്ദ്രത്തിന് നിവേദനം നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമിതികള്‍ കൂടുതല്‍ ഉണ്ടായിട്ട് കാര്യമില്ല, കാര്യങ്ങള്‍ നടക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമലയെ വിവാദ ഭൂമിയാക്കാന്‍ താല്‍പര്യമില്ലെന്നും ഭക്തരുടെ താല്‍പര്യം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ശബരിമല ക്ഷേത്രത്തിൻറെ പേരുമാറ്റം ചർച്ച ചെയ്യാനായി ചേര്‍ന്ന തിരുവിതാകൂർ ദേവസ്വം ബോർഡ് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ശബരിമല ശ്രിധർമ്മശാസ്താക്ഷേത്രം എന്നപേര് പ്രയാർ ഗോപാകൃഷ്ണൻ ചെയർമാനായിരുന്ന കഴിഞ്ഞ ബോർഡ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പഴയ പേരിലേക്ക് മാറ്റണമെന്നാണ് പുതിയ ഭരണ സമതിയുടെ തീരുമാനം. ഇക്കാര്യത്തിൽ ഇന്നു ചേരുന്ന യോഗം അന്തിമതീരുമാമെടുക്കുമെന്നാണ് സൂചന.
 

click me!