കടുത്ത ചൂട് തുടരുന്നു; പാലക്കാട് 40.7 ഡിഗ്രി

By Web DeskFirst Published May 2, 2016, 5:50 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 40.7 ഡിഗ്രി സെല്‍ഷ്യസ്. കോഴിക്കോട് 38.3 ഡിഗ്രിസെല്‍ഷ്യസും കണ്ണൂരില്‍ 38.2 ഡിഗ്രിസെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സംസ്ഥാനത്താകെ സൂര്യാതപം മൂലം 286പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ചൂടേറ്റ് 286 പേര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. സ്കൂളുകള്‍ മെയ് അഞ്ച് വരെ തുറക്കരുതെന്നും രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചയ്‌ക്ക മൂന്ന് മണിവരെ വെയിലത്ത് പണിയെടുക്കുന്നവരെ ഒഴിവാക്കണമെന്ന് തൊഴില്‍ ദാതാക്കളോടും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒന്നുമുതല്‍ എട്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്കായി അവധിക്കാല ക്ലാസ്സുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസഡയറക്ടറും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍  ജില്ലാകളക്ടറുടെ മാര്‍ഗനി‍ര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് അവധിക്കാല ക്ലാസ് തുടങ്ങിയചിറയിന്‍കീഴ് ഗോകുലംസ്കൂളിലേക്കുള്ള  വൈദ്യുതി ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. സ്കൂളിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നുംജില്ലാ കല്കടറുടെ ഓഫീസ് അറിയിച്ചു. പൊള്ളുന്ന വേനല്‍ച്ചൂട് കാരണം ഈ മാസം 20 വരെ സ്കൂളുകള്‍ തുറക്കരുതെന്നാണ്  തിരുവനന്തപുരം കൊല്ലം ജില്ലാ കലക്ടര്‍മാരുടെ നിര്‍ദ്ദേശം. കനത്ത ചൂട് തുടരുന്നതിനാല്‍ കോട്ടയം ജില്ലയില്‍  വ്യാഴാഴ്ച വരെയും ,  കോഴിക്കോട് ജില്ലയില്‍  മെയ് 8  വരെയും സ്‌കൂളുകള്‍   തുറക്കരുതെന്നാണ് കളക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം. കണ്ണൂരില്‍ മെയ് 9 വരെ  സ്കൂളുകള്‍ക്ക്   അവധി  നല്‍കിയിട്ടുണ്ട്.. ആലപ്പുഴയിലും തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് ഇന്ന് കുറച്ചെങ്കിലും വേനല്‍ മഴ ലഭിച്ചത്.

click me!