സംസ്ഥാനത്ത് നാളെ രാവിലെ വരെ മഴയ്ക്ക് സാധ്യത

Published : Oct 15, 2017, 01:34 PM ISTUpdated : Oct 05, 2018, 03:42 AM IST
സംസ്ഥാനത്ത് നാളെ രാവിലെ വരെ മഴയ്ക്ക് സാധ്യത

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രാവിലെ വരെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഫിലിപ്പൈന്‍സ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിൽ പലയിടങ്ങളിലും തീരദേശ മേഖലയിലും കഴിഞ്ഞ 12 മണിക്കൂറിനിടെ ശക്തമായ മഴപെയ്തു. തുടര്‍ന്ന് വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി നൽകിയ ജില്ലാതല ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. വടക്ക് കിഴക്കൻ കാലവര്‍ഷത്തിന് മുന്നോടിയായാണ് മഴയെന്നും കിഴക്കൻ മഴ സംസ്ഥാനത്തെത്താൻ ഏതാനും ദിവസം കൂടിയെടുക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ യുദ്ധത്തിൽ കേരളവും വലയുന്നു; പൊറോട്ട, കറിവേപ്പില, പഴങ്ങൾ, പച്ചക്കറി...വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന് ​സാധനങ്ങൾ
ഖമനെയിയുടെ കൊലപാതകം; കശ്മീരിൽ വീണ്ടും വൻ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി, ജാ​ഗ്രതയോടെ സുരക്ഷാ സേന