Latest Videos

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Nov 20, 2018, 9:10 PM IST
Highlights

നാളെ സംസ്ഥാനത്ത് ഉടനീളം കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ മുന്നറിയിപ്പ്.


തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ഉടനീളം കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ മുന്നറിയിപ്പ്.

നാളെ (നവംബർ 21ന്) കേരളത്തിൽ ഉടനീളം ശക്തവും അതിശക്തവുമായ (Heavy to very heavy rainfall) മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നാളെ മഞ്ഞ അലേർട്ട് (yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

click me!