ശബരിമലയില്‍ കനത്തമഴ; പമ്പയില്‍ ജലനിരപ്പുയര്‍ന്നു

Published : Nov 30, 2017, 11:20 PM ISTUpdated : Oct 04, 2018, 04:25 PM IST
ശബരിമലയില്‍ കനത്തമഴ; പമ്പയില്‍ ജലനിരപ്പുയര്‍ന്നു

Synopsis

ശബരിമല: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശബരിമലയില്‍ കനത്ത മഴ തുടരുന്നു. സന്നിധാനത്തും ശബരിപാതയിലും കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്തത്. മഴയെ തുടര്‍ന്ന് മല കയറുന്നതിനിടെ ഭക്തര്‍ തെന്നിവീഴാനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണി മുതല്‍ വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണി വരെ ഭക്തര്‍ മലകയറ്റം ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

അതേസമയം ശക്തമായ മഴയിലും വന്‍ഭക്തജനതിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ആയിരക്കണക്കിന് ഭക്തര്‍ സന്നിധാനത്ത് രാത്രിയും തുടരുകയാണ്. 

വനമേഖലയില്‍ മഴ ശക്തമായതോടെ പമ്പ നന്ദിയും നിറഞ്ഞു കവിഞ്ഞു. ഇതോടെ പമ്പയില്‍ കുളിക്കുന്നതിന് ഭക്തര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ത്രിവേണിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വണ്ടാനം മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാ'; വയറ്റിൽ കത്രിക ഉണ്ടെന്ന് അറിയാതെ വീട്ടമ്മ വേദന കടിച്ചമര്‍ത്തിയത് 5 വര്‍ഷം, ഉത്തരവാദി ആര്?
'നിങ്ങൾക്ക് മറുപടി നൽകാൻ ഒരേയൊരു ചിത്രം മതി': കേരള സ്റ്റോറി 2ന്‍റെ പിന്നിൽ പ്രവർത്തിച്ചവരോട് എ എ റഹീം