
ഇടുക്കി: ശക്തമായ മഴയില്‍ രാജാക്കാട് മേഖലയിലും വ്യാപാക നാശനഷ്ടം. കള്ളിമായിലിയില്‍ വീടിന് മുകലില്‍ മരംവീണ് അടുക്കള തകര്‍ന്നു. പഴയവിടുതി മുക്കുടി റൂട്ടില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസ്സമായി തോരാതെ പെയ്യുന്ന ശക്തമായ മഴയില്‍ വന്‍ നാശനഷ്ടമാണ് ഹൈറേഞ്ച് മേഖലയില്‍ ഉണ്ടായത്. രാജാക്കാട് പഞ്ചായത്തിലും വിവിധ ഇടങ്ങളില്‍ വീട് മുകലിലേയ്ക്ക് മരം ഒടിഞ്ഞ് വീണ് വന്‍ നാശനഷ്ടമുണ്ടായി. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ശക്തമായി കാറ്റില്‍ കള്ളിമാലി മേവലത്താനത്ത് മോഹനന്റെ വീടിന്റെ അടിക്കളയ്ക്ക് മുകളിലേയ്ക്ക് സമീപത്തുനിന്നും മരം ഒടിഞ്ഞ് വീണ് അപകടമുണ്ടായി അടുക്കള പൂര്‍ണ്ണമായി തകര്‍ന്നു.
ശക്തമായ മഴയില്‍ അടുക്കളയിലേയ്ക്ക് വെള്ളം ഇറങ്ങി മണ്‍ഭിത്തി നനഞ്ഞ് കുതിര്‍ന്ന അവസ്ഥയിലാണ്. മഴ തോരാതെ പെയ്താല്‍ വീട് പൂര്‍ണ്ണമായി തകര്‍രുമെന്ന ഭീതിയിലാണ് മോഹനനും കുടുംബവും. ശക്തമായ മഴയില്‍ ഒഴുകിയെത്തിയ വെള്ളപ്പാച്ചിലില്‍ പഴയവിടുതി- മുക്കുടില്‍ റൂട്ടില്‍ നിന്നും തിരിഞ്ഞ് പോകുന്ന പൂക്കളത്ത്പടി റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ബാക്കിയുള്ള ഭാഗവും ഏത് നിമിഷവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലായിരിക്കുന്നതിനാല്‍ കാല്‍നടയായി പോലും ഇതുവഴി കടന്നുപോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. പൂക്കളത്ത് പാടി ഭാഗത്തുള്ളവര്‍ക്ക് പുറം ലോകവുമായിള്ള ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ താല്‍ക്കാലികമായിട്ടെങ്കിലും റോഡ് ഗതാഗതയോഗ്യമാകാതെ സാധിക്കാത്ത അവസ്ഥയിലാണ്. മഴ ശക്തമായി തന്നെ തുടര്‍ന്നാല്‍ ഇനിയും വന്‍ അപകടങ്ങള്‍ക്കും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam