
ഇരു കരകളിലും മുട്ടിയ നിള. വർഷങ്ങൾക്ക് ശേഷമാണ് മണൽപ്പുഴ നിറ നീരണിയുന്നത്. നിറഞ്ഞ നിളാ സമൃദ്ധി കാണാനും ദൃശ്യങ്ങൾ പകർത്താനുമുള്ള തിരക്കാണ് തീരങ്ങളില്‍. മണൽപ്പരപ്പിനേയും നീർച്ചാലിനേയും നോക്കി ഇങ്ങനെ വിലപിച്ചിരുന്നവർക്ക് മുന്നിലേക്കാണ് മേനി നിറയെ നീർ നിറച്ച് നിള ഒഴുകിയെത്തുന്നത്. കണ്ണും മനസ്സും നിറച്ച്. തീരങ്ങളോടും പുൽച്ചെടികളോടും കിന്നാരം പറഞ്ഞ്.
2007 ലെ പ്രളയകാലത്താണ് ഇതു പോലെ നിള നിറഞ്ഞത്. അന്ന് പട്ടാമ്പി പാലവും കവിഞ്ഞൊഴുകി. നിള ഇരു കരകളും മുട്ടിയൊഴുകുമ്പോൾ ഇതായിരുന്നു പുഴയെന്ന് അമ്പരപ്പെടുന്ന നിരവധി പേരുണ്ട് തീരങ്ങളിൽ എങ്കിലും അവശേഷിക്കുന്നുണ്ട്, നിങ്ങളെന്നി കീറി മുറിച്ചല്ലോ എന്നു പുഴ പരിഭവപ്പെടും പോലെ ചില പുൽത്തുരുത്തുകൾ. മഴപ്പെയ്ത്തൊഴിഞ്ഞാൽ വരൾച്ചയെക്കുറിച്ച് വിലപിച്ചു തുടങ്ങരുതെന്ന് പതിയെ ഓർമപ്പെടുത്തും പോലെ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam