ശബരിമലയില്‍ തോരാമഴ; ദര്‍ശനത്തിന് തടസ്സമില്ല

Published : Dec 01, 2017, 11:52 AM ISTUpdated : Oct 05, 2018, 01:52 AM IST
ശബരിമലയില്‍ തോരാമഴ; ദര്‍ശനത്തിന് തടസ്സമില്ല

Synopsis

പമ്പ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആരംഭിച്ച മഴ ശബരിമലയില്‍ തുടരുന്നു. ഇന്നലെ ആരംഭിച്ച മഴ ഇന്നലെ രാത്രിയിലും പകലിലും ഏറിയും കുറഞ്ഞു തുടരുകയാണ്. ശമനമില്ലാതെ തുടരുന്ന മഴയെ തുടര്‍ന്ന് ഇന്നലെ സന്ധ്യമുതല്‍ ഇന്ന് രാവിലെ ഏഴ് മണി വരെ മലകയറുന്നതിന് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 

രാവിലെ അയ്യപ്പന്‍മാര്‍ കൂട്ടത്തോടെ എത്തിയതോടെ സന്നിധാനത്ത് കടുത്ത തിരക്കാണ് അനുഭവപ്പെട്ടത്.  വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്നലെ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് നിയന്ത്രണം പിന്‍വലിച്ചതോടെ ത്രിവേണിയില്‍ നല്ല ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. 

അതേസമയം ഇന്നലെ നിറഞ്ഞൊഴുകിയ പമ്പാ നദിയില്‍ ജലനിരപ്പ് സാധാരണനിലയിലായി. കാനനപാതയില്‍ മണ്ണിടിച്ചിലിനും മരം വീഴാനും സാധ്യതയുള്ളതിനാലും നിയന്ത്രണങ്ങളെ തുടര്‍ന്ന് ദര്‍ശനം വൈകിയ അയ്യപ്പന്‍മാര്‍ കൂട്ടത്തോടെ മടങ്ങുന്നതിനാലും വനപാതയിലൂടെയുള്ള യാത്ര ശ്രദ്ധയോടെ വേണമെന്ന് അധികൃതര്‍ അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി
ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം