രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ തീരത്ത് കനത്ത മഴ

Web Desk |  
Published : Jul 09, 2018, 06:31 PM ISTUpdated : Oct 02, 2018, 06:45 AM IST
രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ തീരത്ത് കനത്ത മഴ

Synopsis

മുംബൈ ന​ഗരത്തിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

മുംബൈ: രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ തീരത്ത് ശക്തമായ മഴ. കനത്ത മഴയിൽ മുംബൈ ന​ഗരത്തിൽ ജനജീവിതം സ്തംഭിച്ചു. കൊങ്കൺ മേഖലയിലെ ദഹനുവിൽ ഞായറാഴ്ച്ച രാവിലെ എട്ടര മുതലുള്ള 24 മണിക്കൂറിൽ 354 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ‌

മുംബൈ ന​ഗരത്തിലെ കൊളാബ മേഖലയിൽ 105 മില്ലിമീറ്റർ രേഖപ്പെടുത്തി. സാന്റാ ക്രൂസിൽ 76 മിമീ മഴയും താനെയിൽ 156 മില്ലിമീറ്റർ മഴയം പെയ്തെന്നാണ് കണക്ക്. അടുത്ത 24 മണിക്കൂർ കൂടി മുംബൈ ന​ഗരമേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

കർണാടക-കേരള തീരപ്രദേശങ്ങളിലും ഞായറാഴ്ച്ച മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. അടുത്ത കുറച്ചു ദിവസങ്ങൾ കൂടി കൊങ്കൺ മേഖലയിലും കർണാടകയുടെ തീരപ്രദേശങ്ങളിലും മഴ തുടരും. കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യും. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി