കനത്ത മഴ: കൂടരഞ്ഞി,കാരശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി

Web Desk |  
Published : Feb 03, 2022, 02:17 PM ISTUpdated : Mar 22, 2022, 04:17 PM IST
കനത്ത മഴ: കൂടരഞ്ഞി,കാരശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി

Synopsis

കൂടരഞ്ഞി,കാരശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി,കാരശ്ശേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. 

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ക്ക് നാളെയും മറ്റന്നാളും  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലും മലവെളളപ്പാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

ഇടുക്കിയിലെ കാറ്റും മഴയും ശക്തമായ് തുടരുന്ന സാഹചര്യത്തില്‍ അപകട സാദ്ധ്യത കണക്കിലെടുത്ത് അംഗൻവാടി മുതൽ ഹയർ സെക്കന്ടറി വരെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അടങ്ങിയിരിക്കാതെ കിം ജോങ് ഉൻ; യുദ്ധക്കപ്പലിൽ സന്ദർശനം, മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം
'2026 മാർച്ച്‌ 5, ഏട്ടന്റെ കാലം കഴിഞ്ഞു, ഇനി ചേട്ടന്റെ കാലം'; സഞ്ജുവിനെ ചാരി, ശശിയെ കൊട്ടി ഡിവൈഎഫ്ഐ നേതാവ് ആർഷോ