
മഹാരാഷ്ട്ര: മുംബൈ യിലെ ഒട്ടു മിക്ക പ്രദേശങ്ങളും കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. മഴ അഞ്ചു ദിവസം കൂടി ഇതേ രീതിയിൽ നീണ്ടു നിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. താനെ, നവി മുംബൈ, മലാഡ്, ബോരിവാലി എന്നിവിടങ്ങളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
കനത്ത മഴയിൽ വെള്ളം പൊങ്ങി റെയിൽപ്പാളം കാണാനാവാത്ത സ്ഥിതിയാണ്. ഉല്ലാസ് നദിയിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധച്ചിരിക്കുന്നു. ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. താനെയിൽ 40 സെന്റീമീറ്ററാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. മഴ കാരണം സ്കൂളുകൾ അടച്ചിരിക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam