പാലക്കാട് വീണ്ടും ശക്തമായ മഴ; രണ്ടിടത്ത് ഉരുള്‍ പൊട്ടി

By Web TeamFirst Published Aug 16, 2018, 6:44 AM IST
Highlights

പാലക്കാട് വീണ്ടും ശക്തമായ മഴ തുടരുന്നു. മഴയെതുടര്‍ന്ന് ആലത്തൂർ വീഴുമലയിലും മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുൾ പൊട്ടി. 15 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വടക്കഞ്ചേരിയിലും അട്ടപ്പാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. മംഗലം, പോത്തുണ്ടി, ആളിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടും. കാഞ്ഞിരപ്പുഴ ചിറയ്ക്കലിൽ വെള്ളം കയറി വീടുകൾ ഒറ്റപ്പെട്ടു. ഇവിടെ വീടുകുളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

പാലക്കാട്: പാലക്കാട് വീണ്ടും ശക്തമായ മഴ തുടരുന്നു. മഴയെതുടര്‍ന്ന് ആലത്തൂർ വീഴുമലയിലും മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുൾ പൊട്ടി. 15 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വടക്കഞ്ചേരിയിലും അട്ടപ്പാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. മംഗലം, പോത്തുണ്ടി, ആളിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടും. കാഞ്ഞിരപ്പുഴ ചിറയ്ക്കലിൽ വെള്ളം കയറി വീടുകൾ ഒറ്റപ്പെട്ടു. ഇവിടെ വീടുകുളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഭവാനി പുഴ കരകവിഞ്ഞൊഴുകിയതോടെ അട്ടപ്പാടിയിലും പ്രളയം. ജലനിരപ്പുയര്‍ന്നതോടെ ചെമ്മണ്ണൂരിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി പാലം വെള്ളത്തിലായിരിക്കുകയാണ്  തൃത്താല മേഖലയിലും മഴ കനത്തതോടെ മിക്കയിടങ്ങളും വെള്ളം കയറി. കുന്തിപ്പുഴ കരകവിഞ്ഞ് മണ്ണാർക്കാട്ട് ഗതാഗത തടസ നേരിടുകയാണ്. മൂന്നു പാലങ്ങൾ വെള്ളത്തിലായതോടെ നെന്മാറ അയിലൂർ പ്രദേശവും ഒറ്റപ്പെട്ടു. ജില്ലയില്‍ ഇന്നും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്.

click me!