കനത്ത മഴ; ഉദ്ഘാടനത്തിന് ദിവസങ്ങള്‍ ശേഷിക്കെ റോഡ് തകര്‍ന്നു

By Web DeskFirst Published Jun 10, 2018, 10:31 AM IST
Highlights
  • ഉദ്ഘാടനത്തിന് ദിവസങ്ങള്‍ ശേഷിക്കെ റോഡ് തകര്‍ന്നു

കല്‍പ്പറ്റ: വയനാട്ടിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ് ഇതേതുടർന്ന് വാളാട് പുതുശേരി റോഡ് തകർന്നു. പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂർണമായും തകർന്നു. അപ്രോച്ച് റോഡിന്റെ ഇരുഭാഗത്തുമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു പോയതാണ് കാരണം. നൂറ് മീറ്ററോളം അപ്രോച്ച് റോഡ് തകർന്നത് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റോഡ് തകർന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട് കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു.

click me!