മാട്ടുപ്പെട്ടിയിലെ മൂന്നാമത്തെ ഷട്ടറും തുറന്നു, മൂന്നാർ മുങ്ങുന്നു

Published : Aug 15, 2018, 11:24 AM ISTUpdated : Sep 10, 2018, 04:49 AM IST
മാട്ടുപ്പെട്ടിയിലെ മൂന്നാമത്തെ ഷട്ടറും തുറന്നു, മൂന്നാർ മുങ്ങുന്നു

Synopsis

മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ മൂന്നാർ കൂടുതൽ ഒറ്റപ്പെടുകയാണ്. ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു.

ഇടുക്കി: മാട്ടുപ്പെട്ടി ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഇതോടെ മൂന്നാർ കൂടുതൽ ഒറ്റപ്പെടുകയാണ്. ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഷട്ടറുകൾ തുറന്നതിനെത്തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകി.  ഇതോടെ പഴയ മൂന്നാറിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. 

ദേശീയപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതവും സ്തംഭിച്ചിരുന്നു. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം  കയറുകയും ചെയ്തു. മൂന്നാമത്തെ ഷട്ടർ കൂടി തുറന്നതോടെ കൂടുതൽ മേഖലകൾ വെള്ളത്തിനടിയിലാകാനാണ് സാധ്യത. വിനോദ സ‍ഞ്ചാരികളടക്കം നിരവധി പേർ മൂന്നാറിൽ കുടുങ്ങിയിരിക്കുകയാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും
'നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടന, സമസ്ത ടെക്നോളജിക്ക് എതിരല്ല'; സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ ജിഫ്രി തങ്ങൾ