ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നടവരവ് 83 കോടി കവിഞ്ഞു

Published : Dec 08, 2017, 03:14 PM ISTUpdated : Oct 04, 2018, 07:53 PM IST
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നടവരവ് 83 കോടി കവിഞ്ഞു

Synopsis

ശബരിമലയിലെ നടവരവ് 83 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. വന്‍ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്.

മണ്ഡല മകരവിളക്ക് ഉത്സവം 21 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ റെക്കോര്‍ഡ് നടവരവാണ് രേഖപെടുത്തിയത്. 830,019,791 രൂപയാണ് നടവരവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 70 കോടി രൂപക്ക് അടുത്തായിരുന്ന നടവരവ്. ഏറ്റവും കൂടുതല്‍ വരുമാനം അരവണയില്‍ നിന്നാണ് 36 കോടി. കാണിക്കയിനത്തില്‍ 29 കോടി ലഭിച്ചപ്പോള്‍ അര്‍ച്ചനയടക്കമുള്ള മറ്റ് വഴിപാട് ഇനത്തിലും ഗണ്യമായ വര്‍ധനവുണ്ട്.വന്‍ ഭക്തജനതിരക്കാണ് സന്നിധാനത്ത് അനുഭവപെടുന്നത്. പൊലീസിന്റെ പുതിയ ബാച്ച് സന്നിധാനത്ത് സുരക്ഷാ ചുമതല ഏറ്റെടുത്തു. 18 ഡിവൈഎസ്.പിമാരുടെ നേതൃത്വത്തില്‍ 1800 ഓളം പൊലീസുകാരാണ് സന്നിധാനത്തുള്ളത്. ഇതിനൊപ്പം ദ്രുതകര്‍മ്മ സേനയും, ദുരന്തനിവാരണ സേനയും പൊലീസ് കമാന്‍ഡോ വിഭാഗവും സുരക്ഷാ ചുമതലക്കായുണ്ട്. പമ്പയിലും നിലയ്‌ക്കലിലും വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. അടുത്ത രണ്ട് ദിവസങ്ങളും അവധി ആയതിനാല്‍ തിരക്ക് കൂടാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്