വിദ്യാര്‍ത്ഥികളുടെ നടുവൊടിച്ച് സ്കൂള്‍ ബാഗുകള്‍

Published : Sep 02, 2016, 05:30 AM ISTUpdated : Oct 05, 2018, 12:48 AM IST
വിദ്യാര്‍ത്ഥികളുടെ നടുവൊടിച്ച് സ്കൂള്‍ ബാഗുകള്‍

Synopsis

വിവിധ സ്കൂളുകളിലെ വ്യത്യസ്ത ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ഭാരവും അവരുടെ സ്കൂള്‍ ബാഗുകളുടെ ഭാരവും ഞങ്ങള്‍ പരിശോധിച്ചു. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ചില്‍ഡ്രൻസ് സ്കൂള്‍ ബാഗ് ആക്ട് പ്രകാരം  അനുവദിച്ചതിലും രണ്ടു ഇരട്ടി അധികമാണ് ബാഗിൻറെ ഭാരം.

ഒന്ന് ,രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഗിൻറെ ഭാരം രണ്ട് കിലോയിലും മുന്ന് നാല് ക്ലാസുകാരുടെ മൂന്നു കിലോയിലും കൂടതല്‍. അ‍ഞ്ച് മുതല്‍ എട്ട്  വരെയുളള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെത് നാലു കിലോയിലും 9,10 ക്ലാസുകരുടെത് അഞ്ചു കിലോയിലും അധികമാകരുത്. പക്ഷെ പുത്തൻ പഠനരീതി പ്രകാരം കെജി വിദ്യാര്‍ത്ഥികളുടെ ബാഗിനു പോലും അഞ്ചു കിലോയില്‍ അധികമാണ് ഭാരം.

സ്കൂള്‍ ബാഗിന്‍റെ ഭാരമേറിയാല്‍ സ്കൂള്‍ അധികൃതര്‍ക്ക് മൂന്നു ലക്ഷം രൂപ പിഴയാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ നിയമം പ്രയോഗികമല്ലെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. വിദ്യാര്‍ത്ഥികളെ ചുമട്ടുകാരാക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടേ പറ്റൂ. ഇല്ലെങ്കില്‍ ആരോഗ്യമില്ലാത്ത ഒരു തലമുറയായി ഇവിടെ വളര്‍ന്നു വരിക.

സ്കൂള്‍ ബാഗുകളുടെ അമിതഭാരം മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ബാഗുകളുടെ ഭാരം കുറയ്ക്കാൻ മൂന്നു ടേമുകളിലെ സിലബസിന് അനുസൃതമായി പാഠപുസ്തകങ്ങള്‍ വിഭജിക്കണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം

തടിയൻ സ്കൂള്‍ ബാഗുകളുടെ ഭാരം താങ്ങാനാകാതെ കൂനിക്കുടിയാണ് മിക്ക വിദ്യാര്‍ത്ഥികളുടെ നടപ്പും ഇരിപ്പുമെല്ലാം. പലര്‍ക്കും ശരിയായ രീതിയില്‍ ഇരിക്കാൻ പോലും കഴിയുന്നില്ല.ഇത് കുട്ടികളില്‍ സ്ഥിരം നടുവേദനയ്കും പുറം വേദനയ്ക്കും കാരണമാകുന്നതായി എല്ലുരോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല കുട്ടികളിലും മാനസികപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്

നവീനപാഠ്യശൈലിയില്‍ പാഠപുസ്കകളുടെ എണ്ണം കുറയ്ക്കാനാകില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ ന്യായീകരണം. എന്നാല്‍ അധികൃതര്‍ അല്‍പ്പം ശ്രദ്ധ വെച്ചാവ്‍ സ്കൂള്‍ ബാഗിന്‍റെ ഭാരം കുറയ്ക്കാനാകുമെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ബാഗിന്‍റെ ഭാരം മൂന്നിലൊന്നായി കുറയ്ക്കണമെന്ന് മനുഷ്യാവകാശകമ്മീഷന്‍റെ 10 വര്‍ഷം മുമ്പുളള ഉത്തരവും 2006ലെ സ്കൂള്‍ ബാഗ് നിയമവും വര്‍ഷങ്ങള്‍ക്കു ശേഷവും നോക്കുകൂത്തിയായി തുടരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം