
തൃശ്ശൂര്‍:ദേശീയ പാത 544 ലെ മേൽപ്പാത നിർമാണത്തെതുടര്‍ന്ന് ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷം ആമ്പല്ലൂരിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒരു കിലോമീറ്റർ നീളത്തിലാണ്. ആമ്പല്ലൂരിലെ ബ്ലോക്ക് പാലിയേക്കര ടോൾ പ്ലാസ അവരെ നീണ്ടു.യോഗങ്ങളും സന്ദര്‍ശനങ്ങളും പലതു നടന്നിട്ടും ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. എറണാകുളത്തുനിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡ് ടാറു ചെയ്ത് ശരിയാക്കാത്തതാണ് കുരുക്കുമുറുകുന്നതിന് കാരണം. കുരുക്കഴിക്കാതെ ടോള്‍ പാടില്ലെന്ന ഹര്‍ജിയില്‍ കോടതി ഇടപെടലുണ്ടാവുന്നത് കാക്കുകയാണ് ഇനി നാട്ടുകാര്‍.
ഏഴ് കിലോമീറ്റര്‍ താണ്ടാന്‍ ഒരുമണിക്കൂറിലേറെ. ഇതാണ് പണിതുടങ്ങിയതില്‍ പിന്നെ ചിറങ്ങര, മുരിങ്ങൂര്‍ പാതയിലെ സ്ഥിതി. മഴ പെയ്താല്‍ പിന്നെ പറയുകയും വേണ്ട.സര്‍വ്വീസ് റോഡ് നന്നാക്കിയാല്‍ തീരാവുന്നതേയുള്ളൂ പ്രശ്നം. പല യോഗങ്ങള്‍ ഇതിനായി ചേര്‍ന്നു. മന്ത്രിമാര്‍ വിളിച്ചതും ജില്ലാ ഭരണ കൂടം വിളിച്ചതും. ഒടുല്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ നേരിട്ടെത്തി. യോഗം വിളിച്ചു. ഹൈക്കോടതിയില്‍ ദേശീയ പാതയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടും നല്‍കി. എന്നിട്ടും കുരുക്ക് പഴയ പടി തന്നെ.