കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം,മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും

Published : Jun 26, 2025, 08:49 AM IST
malampuzha dam

Synopsis

ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്

പാലക്കാട്:വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്.മലമ്പുഴ ഡാമിന്‍റെ  ഷട്ടറുകൾ ഉയർത്തുന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം ന‍ല്‍കിയിട്ടുണ്ട്.മീങ്കര ഡാമിന്‍റെ  രണ്ട് ഷട്ടറുകൾ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.

ശിരുവാണി ഡാമിൻറെ ഷട്ടറുകൾ 50 സെന്‍റിമീറ്റർ വരെ ഉയർത്തും.കാഞ്ഞിരപ്പുഴ ഡാമിന്‍റേ.ും, മംഗലം ഡാമിന്‍റേ.ും ഷട്ടറുകൾ നിലവിൽ ഉയർത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത മണിക്കൂറുകളിൽ ഇത് ന്യൂനമർദ്ദമായേക്കും കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മറ്റന്നാൾ വരെ മഴ തുടർന്നേക്കും

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈം​ഗികാതിക്രമ പരാതിയിൽ കേസ്; ഐഎഫ്എഫ്കെ സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം, പരാതി നൽകിയത് ചലച്ചിത്ര പ്രവര്‍ത്തക