ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Web Desk |  
Published : Jul 21, 2018, 02:55 PM ISTUpdated : Oct 02, 2018, 04:22 AM IST
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Synopsis

കേരളത്തിനും ലക്ഷദ്വീപിനും മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും  മണിക്കൂറിൽ 35   മുതൽ 45  കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 25 മുതൽ 30 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

ആയതിനാൽ ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നാണ് നിര്‍ദ്ദേശം. ഈ  മുന്നറിയിപ്പ് ജൂലൈ 21 ന് ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമലയിൽ ഒരിക്കൽ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല': സ്വർണക്കൊള്ള കേസിൽ സുപ്രീംകോടതിയിൽ എസ് ജയശ്രീ
ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞ് നിറുത്തി മർദിച്ചു, രണ്ട് പേർ അറസ്റ്റിൽ