ലൈംഗിക കേസില്‍പ്പെട്ട ടീച്ചറെക്കുറിച്ച് വിദ്യാര്‍ത്ഥിയുടെ മൊഴി

Published : Aug 02, 2018, 03:31 PM IST
ലൈംഗിക കേസില്‍പ്പെട്ട ടീച്ചറെക്കുറിച്ച്  വിദ്യാര്‍ത്ഥിയുടെ മൊഴി

Synopsis

അമേരിക്കയിലെ മോണ്ടാന സംസ്ഥാനത്തെ ഹെലേന പട്ടണത്തിലെ കുപ്രസിദ്ധ കേസിലെ വിചാരണയ്ക്കിടയിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

ഹെലേന: ആദ്ധ്യപികയുമായി ക്ലാസ് റൂമില്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വിദ്യാര്‍ത്ഥി കോടതിയില്‍. അമേരിക്കയിലെ മോണ്ടാന സംസ്ഥാനത്തെ ഹെലേന പട്ടണത്തിലെ കുപ്രസിദ്ധ കേസിലെ വിചാരണയ്ക്കിടയിലാണ് സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കേസില്‍ റെനെ എലെന കാര്‍ട്ടര്‍ എന്ന അധ്യാപികയുടെ വിചാരണയാണ് നടക്കുന്നത്.

ക്ലാസ് മുറിക്കുള്ളില്‍ വെച്ച് പോലും അധ്യാപിക ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.  കാപിറ്റല്‍ ഹൈസ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു റെനെ എലെന കാര്‍ട്ടര്‍ . സ്‌കൂളിലെ തന്നെ ഒരു വിദ്യാര്‍ത്ഥിയുമായാണ് ഇവര്‍ ബന്ധം സ്ഥാപിച്ചത്. സംഭവം പുറത്തെത്തിയതോടെ പോലീസ് സ്‌കൂള്‍ പ്രിന്‍സിപ്പളിനെ വിവരം അറിയിച്ചിരുന്നു. 2015 ജൂണ്‍ മുതലാണ് കുട്ടിയുമായി ഇവര്‍ ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു. 

ഇരുവരും ഒന്നിച്ചുള്ള രംഗങ്ങള്‍ ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇയാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇതോടെ അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു.  എന്നാല്‍ വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തി.  അധ്യാപികയും താനും പലപ്രാവശ്യം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. 
25 പ്രാവശ്യത്തോളം തങ്ങള്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടു. ക്ലാസ് മുറിയില്‍ വെച്ച് പോലും തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. അധ്യാപികയുടെ നിര്‍ബന്ധത്തോടെയായിരുന്നു ഇതെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ഇതാണ് അധ്യാപികയ്ക്ക് വിനയായത്. ഇത് കോടതിയിലും വിദ്യാര്‍ത്ഥി ആവര്‍ത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ