ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

Published : Aug 02, 2018, 02:36 PM ISTUpdated : Aug 02, 2018, 03:45 PM IST
ഇമ്രാന്‍ഖാന്‍റെ സത്യപ്രതിജ്ഞയ്ക്ക് മോദിയെ ക്ഷണിക്കില്ല

Synopsis

പാകിസ്ഥാനിൽ ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ  പാർട്ടിയായ പിടിഐയുടെ വക്താവ് ഫഹദ് ചൗധരി വ്യക്തമാക്കി.

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻഖാൻറെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കില്ല. ലളിതമായി ചടങ്ങു നടത്താനാണ് തീരുമാനമെന്നും വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാൻഖാന്‍റെ  പാർട്ടിയായ പിടിഐയുടെ വക്താവ് ഫഹദ് ചൗധരി വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വസതിയിലാവും ചടങ്ങ്. നരേന്ദ്രമോദി സത്യപ്രതിജ്ഞയ്ക്ക് പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 

കപിൽ ദേവ്, അമീർ ഖാൻ, സുനിൽ ഗവാസ്കർ, നവജ്യോത് സിംഗ് സിദ്ദു എന്നിവരെ ഇമ്രാൻ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇമ്രാൻറെ സുഹൃത്തുക്കൾ എന്ന നിലയ്ക്കാണ് ക്ഷണം. ചടങ്ങിന് പോകുമെന്ന് സിദ്ദു അറിയിച്ചു. സിദ്ദുവിൻറെ തീരുമാനം രാജ്യവഞ്ചനയെന്ന്  ബിജെപി എംപി സുബ്രമണ്യൻ സ്വാമി പ്രതികരിച്ചു..
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ വാക്ക് പാഴായി, ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ; അമേരിക്കൻ എയർ ബേസുകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്
പഠനത്തിനായി പരിശോധിച്ചത് 5 ഇനത്തിലുള്ള 85ഓളം സ്രാവുകളെ, രക്തത്തിൽ കണ്ടത് കൊക്കെയ്ൻ, കഫീൻ, വേദനസംഹാരികൾ അടക്കമുള്ള മാരകമയക്കുമരുന്ന്