സൗജന്യഹെൽമറ്റിനും പണം: ഇരുചക്രവാഹന ഡീലർക്കെതിരെ നടപടി

Published : Dec 25, 2016, 06:55 AM ISTUpdated : Oct 05, 2018, 12:12 AM IST
സൗജന്യഹെൽമറ്റിനും പണം: ഇരുചക്രവാഹന ഡീലർക്കെതിരെ നടപടി

Synopsis

തിരുവനന്തപുരം: സൗജന്യമായി നൽകേണ്ട ഹെൽമറ്റിന് പണം ഈടാക്കിയ ഇരുചക്രവാഹന ഡീലർക്കെതിരെ നടപടി. 10 ദിവസത്തേക്ക് സ്ഥാപനത്തിൻറെ ട്രേഡ് സർട്ടിഫിക്കറ്റ് ആർടിഒ മരവിപ്പിച്ചു. ഗതാഗത കമ്മീഷണറുടെ സർക്കുലർ മറികടന്ന്, സൗജന്യമായി നൽകേണ്ട സാധനങ്ങൾക്ക് പണം ഈടാക്കുന്നത് ഏഷ്യാനെറ്റ് ന്യൂസാണ് ദൃശ്യങ്ങൾ സഹിതം പുറത്തുകൊണ്ടുവന്നത്.

തിരുവനന്തപുരം കരമനയിലെ ചേരൻ ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്ന് സ്കൂട്ടർ വാങ്ങാനെത്തിയ വ്യക്തിയോടാണ് ഹെൽമറ്റിനും അനുബന്ധ സാധനങ്ങൾക്കും കമ്പനി പണം ആവശ്യപ്പെട്ടത്. ഇരുചക്രവാഹനം വാങ്ങുന്നയാൾക്ക് ഹെൽമറ്റ് സൗജന്യമായി നൽകണമെന്ന ഗതാഗത കമ്മീഷണറുടെ സർക്കുലർ നിലനിൽക്കെ ആയിരുന്നു ഈ അനധികൃത പണപ്പിരിവ്. 

ഹെൽമറ്റിന് പണം വാങ്ങിയതിന് ശേഷം, ഇവ സൗജന്യമായാണ് കമ്പനി നൽകിയത് എന്ന് ഉപഭോക്താവ് സാക്ഷ്യപ്പെടുത്തുകയും വേണം. അല്ലെങ്കിൽ വാഹനം രജിസ്റ്റർ ചെയ്ത് നൽകില്ല. വാഹനം വാങ്ങാനെത്തിയ വ്യക്തിക്കൊപ്പം സ്ഥാപനത്തിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം, അനധികൃതമായി പണം ഈടാക്കുന്നതിൻറെ ദൃശ്യങ്ങളടക്കം പുറത്തുവിട്ടു. സൗജന്യമായി കിട്ടേണ്ട സാധനങ്ങൾക്ക് പണം ഈടാക്കുന്നതിനെതിരെ ഉപഭോക്താവ് ആർടിഒക്ക് പരാതിയും നൽകി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതിനെ തുടർന്ന്, സ്ഥാപനത്തിൻറെ ട്രേ‍‍ഡ് സർട്ടിഫിക്കറ്റ്  ആർടിഒ 10 ദിവസത്തേക്ക് മരവിപ്പിച്ചു. ഇതോടെ, ഇവിടെ നിന്ന് വാങ്ങുന്ന വാഹനങ്ങൾക്ക് 10 ദിവസത്തേക്ക് താത്കാലിക രജിസ്ട്രേഷൻ ലഭിക്കില്ല. എന്നാൽ ആർടിഒയുടെ നടപടിക്കെതിരെ ഗതാഗത കമ്മീഷണർക്ക് അപ്പീൽ നൽകുമെന്നാണ് ചേരൻ ഓട്ടോമൊബൈൽസിൻറെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി