ട്രാന്‍സ്ജന്റേഴ്‌സിന്റെ സഹായത്തിനായി ഹെല്‍പ് ലൈന്‍

By web deskFirst Published May 16, 2018, 9:47 PM IST
Highlights
  •  ഹെല്‍പ് ലൈന്‍ നമ്പര്‍:  1800 425 2147.

തിരുവനന്തപുരം:   ട്രാന്‍സ്ജന്റഴ്‌സിന്റെ സഹായത്തിനായി  ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സ് സെല്ലും ഹെല്‍പ് ലൈനും നിലവില്‍ വന്നു. സംസ്ഥാനത്ത് എവിടെ നിന്നും ഒറ്റ നമ്പറിലേക്ക് സഹായത്തിനായി വിളിക്കാം.  ട്രാന്‍സ്ജന്റേഴ്‌സിനെതിരായ അക്രമം തടയാനും സുരക്ഷ ഉറപ്പാക്കാനും ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം.  ഹെല്‍പ് ലൈന്‍ നമ്പര്‍:  1800 425 2147.

ട്രാന്‍സ്ജന്ററുകള്‍ക്കുള്ള വിവിധ പദ്ധതികളെ കുറിച്ച് വിവരം നല്‍കാനാണ് സെല്‍ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്ത നാല് ട്രാന്‍സ്ജന്ററിനാണ് സെല്ലിന്റെ നടത്തിപ്പ് ചുമതല. പദ്ധതി മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു. നിശാഗന്ധിയിലെ ചടങ്ങില്‍ അഷ്ട ലക്ഷ്മി നൃത്തവുമായി ട്രാന്‍സ്‌ജെന്‍ന്റേഴ്‌സ് കലാകാരന്മാര്‍ അണിനിരന്നു. സാമൂഹ്യ നീതി വകുപ്പിന് കീഴിലായിരിക്കും ട്രാന്‍സ്ജന്റേഴ്‌സ് സെല്‍ പ്രവര്‍ത്തിക്കുക.
 

click me!