
തിരുവനന്തപുരം:പ്രളയബാധിതർക്കുള്ള സഹായം വൈകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സഹായധനം നേരിട്ട് നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ വിവരശേഖരണം പൂർത്തിയാക്കും. തൊട്ടുപിന്നാലെ ബാങ്ക് അക്കൗണ്ട് വഴി 10000 രൂപ ധനസാഹയം എത്തിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രമായിരിക്കില്ല സഹായധനം ലഭ്യമാകുക.
ക്യാമ്പുകളിൽ നിന്ന് മടങ്ങാൻ കഴിയാത്തവർക്ക് പ്രത്യേക താമസകേന്ദ്രങ്ങൾ തുടങ്ങുമെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. കുട്ടനാട്ടിൽ പഞ്ചായത്ത് തോറും പൊതുഭക്ഷണ കേന്ദ്രങ്ങൾ തുടങ്ങും. വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവരെ മാറ്റി വേറെ ക്യാമ്പുകളിലാക്കുമെന്നും മന്ത്രി ജി.സുധാകരൻ വിശദീകരിച്ചു. അറുപതിനായിരം പേർ പങ്കെടുക്കുന്ന ശുചീകരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാകില്ല. അവസാനവീടും വൃത്തിയാക്കുന്നത് വരെ ശുചീകരണം തുടരുമെന്നും ജി.സുധാകരൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam