ബാലാവകാശ കമ്മീഷന്‍ നിയമനം; വിശദീകരണവുമായി ആരോഗ്യമന്ത്രി

Published : Aug 18, 2017, 05:37 AM ISTUpdated : Oct 05, 2018, 01:58 AM IST
ബാലാവകാശ കമ്മീഷന്‍ നിയമനം; വിശദീകരണവുമായി ആരോഗ്യമന്ത്രി

Synopsis

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന ഉത്തരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം കമ്മീഷന്റെ വെബ്‌സൈറ്റില്‍  നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു .ഈ അപാകത ചൂണ്ടി കാണിക്കപ്പെട്ടപ്പോള്‍ അത് പരിഹരിക്കാനായി പത്ത് ദിവസത്തെ കാലാവധി നീട്ടികൊടുക്കാനും പ്രസ്തുത വിജ്ഞാപനം കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കാനും തീരുമാനിക്കുകയായിരുന്നു. 

ഇതില്‍ ദുരദ്ദേശപരമായ ഇടപെടലുകള്‍ ഒന്നും നടന്നിട്ടില്ല. കോടതി വിധി വന്നതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചു വിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ ടി. ബി സുരേഷ്, ശ്യാമളദേവി എന്നിവരുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് ആരോഗ്യമന്ത്രിയെ കോടതി വിമര്‍ശിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Attukal Pongala Live: ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഒരുങ്ങി ഭക്തലക്ഷങ്ങൾ
Malayalam News Live: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസം; ഹോർമൂസ് കടലിടുക്ക് അടച്ചു