ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ബോളിവുഡ് ഗാനവുമായി 'സൈക്കോളജിക്കല്‍ മൂവ്'

By Web DeskFirst Published Jun 2, 2016, 11:52 AM IST
Highlights

സന: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ 'സൈക്കോളജിക്കല്‍ മൂവ്' നടത്തുകയാണ് അവര്‍ക്കെരി ലിബിയയില്‍ പോരാടുന്ന ബ്രിട്ടീഷ്സൈന്യം. ബോളിവുഡ് പാട്ടുകള്‍ ഐഎസിന്‍റെ ബലഹീനത മുതലെടുത്ത് പുതിയ യുദ്ധതന്ത്രം ഉണ്ടാക്കിയത് ബ്രിട്ടീഷ് സൈന്യത്തിലെ, പാക്കിസ്ഥാൻ സ്വദേശിയായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഗീതം ഇസ്ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേൾക്കുന്നത് അവരെ അലോസരപ്പെടുത്തും. ഇതിനെതിരെ അവർ വയർലെസിലൂടെ പരാതിപ്പെടുന്നത് ചോർത്തിയെടുത്ത് അവരുടെ ഒളിവിടങ്ങൾ കണ്ടെത്തുക എന്നതാണ് തന്ത്രം. ലിബിയൻ പട്ടണമായ സിർതിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താനാണ് പുതിയ യുദ്ധതന്ത്രം. 

പട്ടണത്തിനു സമീപം ഉച്ചത്തിൽ പാട്ടുവച്ച രണ്ടു കാറുകൾ കൊണ്ടിട്ടാണ് ലിബിയന്‍ സൈന്യം ഈ പരിപാടി നടത്തുന്നത്. ഐഎസിനെ തുരത്താൻ ജോയിന്‍റ് സ്പെഷൽ ഓപറേഷൻസ് കമാൻഡ് എന്ന സൈനികവിഭാഗം രൂപീകരിച്ച് ലിബിയൻ സൈന്യത്തിന് ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. 

അതിന്‍റെ ഭാഗമായാണ് ഹിന്ദിഗാനങ്ങൾ ഉപയോഗിച്ചുള്ള തന്ത്രം. സിർതിൽ ഐഎസ് ശരിയത്ത് നിയമം നടപ്പിലാക്കിയിരിക്കുകയാണ്. സിർതിനെ തിരിച്ചുപിടിക്കാൻ ലിബിയൻ സൈന്യം പ്രത്യേക പരിശീലനം കൊടുത്ത സൈന്യവിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.

click me!