
വില്ലുപുരം: അവിചാരിതമായാണ് കേരളത്തിലെ പ്രളയക്കെടുതികളുടെ വാര്‍ത്തകള്‍ തമിഴ്നാട് സ്വദേശിനിയായ ഒന്‍പത് വയസുകാരി അനുപ്രിയ ശ്രദ്ധിക്കുന്നത്. തന്റെ പ്രായമുള്ള കുട്ടികള്‍ കുത്തിയൊലിച്ച് വരുന്ന വെള്ളത്തില്‍ നിന്ന് ദുരിതാശ്വാസ ക്യമ്പുകളില്‍ അതിജീവനത്തിനായി കഷ്ടപ്പെടുന്നത് കണ്ട് അവള്‍ക്കും കേരളത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. മകളുടെ ആഗ്രഹത്തിന് വീട്ടുകാരും കൂട്ട് നിന്നതോടെ നാലു വര്‍ഷത്തെ സമ്പാദ്യം കേരളത്തിന് നല്‍കിയെ മിടുക്കിക്ക് ആദരവുമായി ഹീറോ മോട്ടോര്‍സ്.
തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള കെ കെ റോഡിലാണ് മാതാപിതാക്കളും അനിയനുമൊപ്പം അനുപ്രിയ താമസിക്കുന്നത്. ഒക്ടോബര്‍ 16ന് പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സൈക്കിള്‍ വാങ്ങാനായി നാലുവര്‍ഷമായി കൂട്ടിവച്ച പണമാണ് അനുപ്രിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. 8000 രൂപയായിരുന്നു അനുപ്രിയ സൈക്കിളിന് വേണ്ടി സ്വരൂപിച്ചത്. തന്റെ സ്വപ്നത്തേക്കള്‍ പ്രധാനപ്പെട്ടതാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കേണ്ട സഹായമെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു.
ഏറെക്കാലമായുള്ള സ്വപ്നം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി നല്‍കാനെടുത്ത തീരമാനം വാര്‍ത്തയായതോടെ അനുപ്രിയയ്ക്ക് സമ്മാനവുമായി ഹിറോ സൈക്കിള്‍ കമ്പനി എത്തി. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ അനുപ്രിയയ്ക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനമായി എത്തിക്കുമെന്നാണ് ഹീറോ സൈക്കിള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹിറോ മോട്ടോര്‍സ് കമ്പനിയുടെ ചെയര്‍മാനാണ് അനുപ്രിയയുടെ നല്ലമനസിന് ആദരം നല്‍കാനുള്ള തീരുമാനം ട്വീറ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam