എല്ലാം ശരിയാക്കാന്‍ ഇനി ആര് വരും; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published : Jul 06, 2017, 11:52 AM ISTUpdated : Oct 05, 2018, 03:13 AM IST
എല്ലാം ശരിയാക്കാന്‍ ഇനി ആര് വരും; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Synopsis

കൊച്ചി:  മൂന്നാറിലെ കയ്യേറ്റമൊഴിപ്പക്കലുമായി ബന്ധപ്പെട്ട ഉത്തരവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എല്ലാ ശരിയാക്കാൻ ഇനി ആരുവരുമെന്നും രാഷ്ട്രീയ ഇച്ഛാശക്തിയും ആർജവവുമാണ് സർക്കാർ കാണിക്കേണ്ടതെന്നും  ലൗ ഡേൽ കേസിന്‍റെ ഉത്തരവിലുണ്ട്. ലൗഡേൽ റിസോർട്ടിന്‍റെ കൈവശമുളള ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പിന് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു

മൂന്നാറിലെ ലൗഡേലിന്‍റെ കൈവശമുളള 22 സെന്‍റ് ഭൂമി ഒഴിപ്പിച്ചെടുക്കാനുളള സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടികൾക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ ഹൈക്കോടതിയാണ് അതേ ഉത്തരവിൽത്തന്നെ ഇടത് സർക്കാർ നിലപാടുകളെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളുണ്ട്. 

അത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.  എല്ലാ ശരിയാക്കുമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിലെത്തിയത്.  പക്ഷേ എല്ലാ ശരിയാക്കാൻ ഇനി ആരുവരുമെന്നാണ് കരുതേണ്ടത്. കയ്യേറ്റമൊഴിപ്പിക്കലിലടക്കം നടപടിയെടുക്കാൻ രാഷ്ടീയ ഇച്ഛാശക്തിയും ആർജവവുമാണ് സർക്കാർ കാണിക്കേണ്ടത്. 

എല്ലാം ജനത്തിന്‍റെ അമിത പ്രതീക്ഷ മാത്രമായി ഒടുങ്ങരുത്.  ഒന്നും നടക്കില്ലെന്ന് തോന്നുന്നത്  പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും ഉത്തരവിന്‍റെ അവസാനഭാഗത്തുണ്ട്.  22 സെന്‍റ് ഭൂമിയും അതിലെ കെട്ടിടവും  ഒഴിപ്പിക്കാനുളള സബ് കലക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോർട് ഉടമ വിവി ജോർജ് സമർപ്പിച്ച ഹ‍ർജി തളളിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: പത്താം പ്രതി ​ഗോവർധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസ് - പത്താം പ്രതി ​ഗോവർധന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും