11:37 PM (IST) Dec 23

Malayalam Newsb Live : വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ

വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനില്‍ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Read Full Story
10:44 PM (IST) Dec 23

Malayalam Newsb Live : പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി

കുപ്രസിദ്ധ മോഷ്ടാവ് പരാതിക്കുട്ടപ്പൻ വീണ്ടും പിടിയിൽ. ജയിലിൽ നിന്നു ഇറങ്ങി മോഷണത്തിൽ സജീവമാകുന്നതിനിടയിലാണ് കുട്ടപ്പനെ കുറത്തികാട് പൊലീസ് പിടികൂടിയത്.

Read Full Story
10:01 PM (IST) Dec 23

Malayalam Newsb Live : കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും

ലോക്ഭവന് പുറത്തിറക്കിയ കലണ്ടറിൽ സവർക്കറുടെ ചിത്രവും. ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പമാണ് സവർക്കറുടെ ചിത്രം

Read Full Story
09:57 PM (IST) Dec 23

Malayalam Newsb Live : അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്

അസമിൽ ഇന്ന് നടന്ന പ്രതിഷേധം സംഘര്‍ഷത്തിലെത്തി. സംഘർഷത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്കേറ്റു. 

Read Full Story
09:31 PM (IST) Dec 23

Malayalam Newsb Live : ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്

തൃശൂരിൽ പട്ടാപ്പകൽ വയോധികയെ ലക്ഷ്യമിട്ട് മാല പൊട്ടിക്കൽ. മായന്നൂർ മാങ്കുളത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വർണ മാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു

Read Full Story
09:11 PM (IST) Dec 23

Malayalam Newsb Live : ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ

ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിൽപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ ഇത് തടയാൻ എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്തുമെന്ന് റെയിൽവേ. വന്യമൃ​ഗ സാധ്യതയുള്ള മേഖലകളിൽ എഐ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കും.

Read Full Story
08:47 PM (IST) Dec 23

Malayalam Newsb Live : നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ

ഷിംലയിലെ മെഡിക്കൽ കോളേജിൽ രോഗിയെ മർദിച്ച സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടർ രാഘവ് നരൂലയെയാണ് സസ്പെൻഡ് ചെയ്തത്

Read Full Story
08:43 PM (IST) Dec 23

Malayalam Newsb Live : ആരവല്ലി മലനിരകളുടെ സംരക്ഷണം; വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്ന് ബിജെപി

ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഈ മാസം 26ന് ആയിരങ്ങളെ അണിനിരത്തി ജയ്പൂരിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാന്‍ കോൺഗ്രസ്. പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്ന് ബിജെപി.

Read Full Story
08:29 PM (IST) Dec 23

Malayalam Newsb Live : കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'

യു ഡി എഫിന്റെ വിജയം നൂറ് സീറ്റിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനവികാരം പൂര്‍ണമായും പ്രതിഫലിച്ചിട്ടില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വെറുപ്പും വിരോധവും അതിശക്തമായി പ്രതിഫലിക്കും

Read Full Story
08:28 PM (IST) Dec 23

Malayalam Newsb Live : 'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ

ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎൽഎ. കൊച്ചി മേയർ സ്ഥാനം ദീപ്തിക്ക് നിഷേധിച്ചതിന് പിന്നാലെയാണ് ദീപ്തിക്ക് പിന്തുണയുമായി മാത്യു കുഴല്‍നാടൻ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്

Read Full Story
08:02 PM (IST) Dec 23

Malayalam Newsb Live : ശബരിമല സ്വർണക്കൊള്ള - ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ. ഹർജി സുപ്രീംകോടതി ശൈത്യകാല അവധിക്ക് ശേഷം പരിഗണിക്കും

Read Full Story
07:44 PM (IST) Dec 23

Malayalam Newsb Live : 'മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും'; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്

കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപിതി മേരി വർഗീസ്

Read Full Story
07:29 PM (IST) Dec 23

Malayalam Newsb Live : കൊച്ചി മേയർ പ്രഖ്യാപനത്തിലെ പ്രതിഷേധത്തിൽ ദീപ്തിക്ക് കുഴൽനാടന്‍റെ പിന്തുണ; 'രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല'

രാഷ്ട്രീയത്തിൽ എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കുഴൽനാടൻ അഭിപ്രായപ്പെട്ടത്. ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടുമെന്നും ദീപ്തിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കുഴൽനാടൻ കുറിച്ചു

Read Full Story
07:18 PM (IST) Dec 23

Malayalam Newsb Live : ആ ശ്രമങ്ങൾ വിഫലം; നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു

ഉദയംപേരൂരില്‍ അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു. കൊല്ലം സ്വദേശിയാണ്.

Read Full Story
07:03 PM (IST) Dec 23

Malayalam Newsb Live : വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് തീരുമാനം. 

Read Full Story
06:32 PM (IST) Dec 23

Malayalam Newsb Live : ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം, താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

ദേവസ്വം ഭണ്ഡാരത്തിൽ നിന്നും മോഷണം നടത്തിയ താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്നുമാണ് മോഷമം നടത്തിയത്

Read Full Story
06:24 PM (IST) Dec 23

Malayalam Newsb Live : ശബരിമല സ്വർണക്കൊള്ള - സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്.

Read Full Story
05:57 PM (IST) Dec 23

Malayalam Newsb Live : സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 'പോഡ', ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്

ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്നാണ് പോഡ എന്ന പേരിൽ പദ്ധതി തുടങ്ങിയത്

Read Full Story
05:26 PM (IST) Dec 23

Malayalam Newsb Live : 'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു

പാലക്കാട് പുതുശേരിയില്‍ കരോൾ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. മദ്യപിച്ചാണ് കരോൾ നടത്തിയതെന്നാണ് കൃഷ്ണകുമാറിന്‍റെ ആരോപണം

Read Full Story
05:25 PM (IST) Dec 23

Malayalam Newsb Live : ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ

രാജസ്ഥാൻ ജലോറിലെ ഖാപ് പഞ്ചായത്തില്‍ ക്യാമറയുള്ള മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നതിന് വിലക്ക്. സ്ത്രീകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Read Full Story